ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഉന്നതികളിൽ വികസനമെത്തിക്കും: സി.പി.സതീഷ്
ബാലുശ്ശേരി: വിവിധ പദ്ധതികളിലായി കോടിക്കണക്കിനു രൂപയുടെ സർക്കാർ ഫണ്ടുകൾ ചിലവഴിക്കുമ്പോഴും പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയിലെ ഉന്നതികളിൽ ഇന്നും വികസനമെത്തിയിട്ടില്ലെന്ന് എൻഡിഎ സ്‌ഥാനാർത്ഥി സി.പി.സതീഷ് പറഞ്ഞു.
ബാലുശ്ശേരിയിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി മണ്ഡലത്തിലെ ഉന്നതികളിൽ കണ്ട കാഴ്‌ച അതിദയനീയമാണ്. ഇന്നും നരക ജീവിതം നയിക്കുന്നവരാണ് ഉന്നതികളിലെ കുടുംബങ്ങളെന്ന് സി.പി.സതീഷ് പറഞ്ഞു. എൽഡിഎഫ് എംഎൽഎയും ഇടത് സർക്കാറും പത്ത് വർഷം പാഴാക്കിയെന്ന് സ്‌ഥാനാർഥി പറഞ്ഞു. സ്വന്തമായി വീട് ഇല്ലാത്തവരുടെയും ശുചി മുറി ഇല്ലാത്തവരുടെയും പ്രയാസം പരിഹരിക്കാൻ സംസ്‌ഥാന സർക്കാരിനു കഴിഞ്ഞിട്ടില്ല. ശുചിമുറി ഇല്ലാത്തവരും കുടിവെള്ളം കിട്ടാത്തവരുമായി ദുരിതം അനുഭവിക്കുന്ന നിരവധി ആളുകളാണ് ഉന്നതികളിൽ കഴിയുന്നത്. എന്നെ വിജയിപ്പിച്ചാൽ ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം എല്ലാ മേഖലകളിലും കൊണ്ടുവരും. എടുത്ത് പറയാൻ നേട്ടങ്ങളൊന്നുമില്ലാത്ത ബാലുശ്ശേരിയിൽ വികസന മുരടിപ്പ് മാത്രമാണുള്ളണ്. ബാലുശ്ശേരി, അത്തോളി , ടൗണുകളിലെ ഗതാഗതകുരുക്കിന് പരിഹാര മുണ്ടാക്കും, ബാലുശ്ശേരിയിൽ ബൈപ്പാസ് നിർമ്മാണത്തിന് പ്രഥമ പരിഗണന നൽകും. ജൽ ജീവൻ മിഷനിലൂടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും. കേന്ദ്ര സർക്കാറിൻ്റെ സഹായത്താൽ ടൂറിസം വികസന പദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി സംസ്‌ഥാന മുഖ്യ വക്‌താവ് ടി.പി ജയചന്ദ്രൻ, സംസ്‌ഥാന സമിതി അംഗങ്ങളായ വി.വി രാജൻ,
ടി. ബാലസോമൻ, മണ്ഡലം പ്രസിഡന്റ് ഷൈനി ജോഷി എന്നിവർ പങ്കെടുത്തു.
Tags:
Kozhikode News
