റസാഖ് മാസ്റ്ററുടെ പര്യടനത്തിന് ഇന്ന് തുടക്കം;
ഷാഫി പറമ്പിലിന്റെയും എംകെ രാഘവന്റെയും റോഡ് ഷോ 30ന് വൈകിട്ട്
പെരുവയല്: കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്ഥി എം.എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പൊതുപര്യടനത്തിന് ഇന്ന് തുടക്കമാവും. ഒളവണ്ണ പഞ്ചായത്തില് രാവിലെ 8.30ന് ഒടുമ്പ്രയില് തുടങ്ങി 1.30ന് മണക്കടവിലും പെരുമണ്ണ പഞ്ചായത്തില് ഉച്ചക്ക് 2.30ന് തെക്കേപാടത്ത് തുടങ്ങി വൈകിട്ട് അഞ്ചിന് പാറമ്മലും പെരുവയല് പഞ്ചായത്തില് വൈകിട്ട് 5.15ന് പള്ളിത്താഴത്ത് തുടങ്ങി വൈകിട്ട് 7.40ന് കുറ്റിക്കാട്ടൂരിലും സമാപനമാവും.
പൊതുപര്യടനം രാവിലെ ഒളവണ്ണയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളന ഉദ്ഘാടനം മുൻ ഡിസിസി പ്രസിഡന്റ് കെസി അബു നിർവഹിക്കും. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴയിയൂർ മുഖ്യ പ്രഭാഷണം നടത്തും.
ഷാഫി പറമ്പില് എം.പിക്ക് ഒപ്പമുള്ള റോഡ് ഷോ മാര്ച്ച് 30ന് വൈകിട്ട് ഏഴിന് കുന്നത്തുപാലം മുതല് കുറ്റിക്കാട്ടൂര് വരെ നടക്കും. കോഴിക്കോടിന്റെ ജനപ്രിയ എംപി എംകെ രാഘവൻ നേതൃത്വം നൽകുന്ന റോഡ് ഷോയും തിങ്കളാഴ്ച നടക്കും.
Tags:
Peruvayal News
