Trending

കേരള മുസ്ലിം കോൺഫറൻസ് (മുസ്ലിം ഐക്യവേദി ) ജില്ലാ കൺവെൻഷനും മതേതര സംഗമവും നടത്തി

കേരള മുസ്ലിം കോൺഫറൻസ് (മുസ്ലിം ഐക്യവേദി ) ജില്ലാ കൺവെൻഷനും മതേതര സംഗമവും നടത്തി
           
     
 കേരള മുസ്ലീം കോൺഫറൻസ് (മുസ്ലീം ഐക്യവേദി ) പാലക്കാട് ജില്ലാ കൺവെൻഷനും 25 മത് റംസാൻ മതേതര സംഗമവും നടത്തി. ഗവ: മോയൻ എൽ.പി.സ്കൂളിൽ വെച്ച് നടത്തിയ സംഗമം വി.കെ. ശ്രീകണ്ഠൻ എം.പി. ഉൽഘാടനം ചെയ്തു പുണ്യ റംസാനിൽ പോലും ലോകത്ത് സമാധാനപരമായി ആത്മീയതയിൽ മുഴുകി നോമ്പനുഷ്ഠിക്കാൻ പറ്റാത്ത അവസ്ഥയ്ക്ക് കാരണക്കാരായവരെ ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളടക്കം സ്ത്രീകളേയും യുവാക്കളേയുമടക്കം കൊന്നൊടുക്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കി ലോകത്ത് സമാധാനം നിലനിർത്താൻ ആവശ്യമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണം. യുദ്ധം മൂലം ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ ഗ്യാസ് കിട്ടാത്ത അവസ്ഥയിൽ വീട്ടമ്മമാർക്കും ഹോട്ടലുകൾക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.               കേരള മുസ്ലീം കോൺഫറൻസ് ജനറൽ കൺവീനർ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു.     പാലക്കാട് ജില്ലാ ജഡ്ജിയായി വിരമിച്ച പി. ഇന്ദിര മുഖ്യപ്രഭാഷണം നടത്തി. " റംസാൻ വിട പറയുമ്പോൾ " എന്ന വിഷയം അവതരിപ്പിച്ചു കൊണ്ടു് കേരള നദ് വത്തുൽ മുജാഹിദ്ദിൻ സംസ്ഥാന ജന സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി സംസാരിച്ചു. ചർച്ചയിൽ പങ്കെടുന്നു കൊണ്ട് ഫാദർ ജോസഫ് ചിറ്റിലപ്പള്ളി, സ്വാമി നാരായണ ഭക്താനന്ദ എന്നിവർ പ്രസംഗിച്ചു. സംഘടനയുടെ മുഖ്യ രക്ഷാധികാരിയായ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരുടെ റംസാൻ സന്ദേശംയോഗത്തിൽ വായിച്ചു.                 കേരള സർക്കാറിൻ്റെ ഈ വർഷത്തെ കേരളത്തിലെ മികച്ച പ്രിൻസിപ്പൽ തഹസിൽദാറായി തെരഞ്ഞെടുത്ത പാലക്കാട് തഹസിൽദാർ എൻ. എൻ. മുഹമ്മദ് റാഫിയെ ചടങ്ങിൽ പൊന്നാടയണിയിച്ച് വി.കെ. ശ്രീകണ്ഠൻ എം.പി. ആദരിച്ചു. നിർദ്ധനരായ 200 പേർക്ക് പുതുവസ്ത്ര വിതരണം നടത്തി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. ശിവരാജൻ, എൽ.ഡി.എഫ്. കൺവീനർ വി. ചാമുണ്ണി യു.ഡി.എഫ് കൺവീനർ പി.ബാലഗോപാൽ എൻ.സി.പി. ജില്ലാ പ്രസിഡണ്ട് എ രാമസ്വാമി, യുണൈറ്റഡ് മർച്ചൻ്റ് ചേമ്പർസംസ്ഥാന പ്രസിഡണ്ട് ജോബി വി. ചുങ്കത്ത്, കേരള കോൺഗ്രസ്സ് മാണി ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, 'മെക്ക 'സംസ്ഥാന സെക്രട്ടറി കെ.എ. അബ്ദുറബ്ബ്, ജില്ലാ സെക്രട്ടറി സി. മുഹമ്മദ് ഷെറീഫ്, സംഘടനയുടെ രക്ഷാധികാരി എ ജബ്ബാറലി, റാവുത്തർ ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം. ഹസ്സൻ മുഹമ്മദ് ഹാജി, എച്ച്. മുബാറക്ക് ഐ. എൻ.ടി.യു.സി. ഖജാൻജി ജെ. ബഷീർ അഹമ്മദ്, കെ. യൂസഫ് മാസ്റ്റർ അലനെല്ലൂർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു

Post a Comment

Previous Post Next Post