ജാഗ്രതാ സമിതി
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ബോധവൽക്കരണ ക്ലാസ് " സ്ത്രീപക്ഷം " രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ വെച്ച് നടന്നു.'
പഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വുമൺ ഫെസിലിറ്റേറ്റർ ഫാത്തിമ ഷെറിൻ പദ്ധതി വിശദീകരണം നടത്തി.
അഡ്വക്കറ്റ് ജയകുമാർ ക്ലാസ് എടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഗീതാമണി ,ഉമാദേവി എന്നിവർ സംസാരിച്ചു .ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആശാവർക്കർമാർ ,അങ്കണവാടി വർക്കർമാർ, ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ എൻ പി അഹമ്മദ് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ സരിത നന്ദിയും പറഞ്ഞു.
Tags:
Mavoor News
