എരഞ്ഞോളിമീത്തല്‍ റോഡ്
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച എരഞ്ഞോളിമീത്തല്‍ റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സംജിത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി അനില്‍കുമാര്‍, ശ്രീബ പുല്‍ക്കുന്നുമ്മല്‍, പ്രീത മോഹൻ, പി മുരളീധരൻ, ഇ ശിഹാബുറഹ്മാൻ, സുരേഷ് പറശ്ശേരി, സിഡിഎസ് മെമ്പർ കെ ഷിജില, ഷമീന വെള്ളക്കാട്ട് എന്നിവര്‍ സംസാരിച്ചു.
Tags:
kunnamangalam News

