Trending

​ഭാഷാശ്രീ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

​ഭാഷാശ്രീ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു



കോഴിക്കോട്
ഭാഷാശ്രീ സാംസ്കാരിക മാസിക ഏർപ്പെടുത്തിയ 14-ാമത് സാഹിത്യ സംസ്ഥാന പുരസ്കാരങ്ങൾ (2025) പ്രഖ്യാപിച്ചു. എഴുത്തുകാരനായ അനിൽ മണ്ണത്തൂരിന്റെ 'ദൈവകൃപ' എന്ന ചെറുകഥാ സമാഹാരത്തിന് മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. മലയാള സാഹിത്യ രംഗത്തെ ശ്രദ്ധേയമായ ഈ രചനയ്ക്ക് ലഭിച്ച അംഗീകാരം ഏറെ പ്രാധാന്യത്തോടെയാണ് ജൂറി വിലയിരുത്തിയത്.
​അവാർഡിനൊപ്പം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് പ്രമുഖരെ ചടങ്ങിൽ ആദരിക്കും. ശ്രീ. എം.വി. ജനാർദ്ദനൻ (സാഹിത്യ-വൈദ്യരംഗത്തെ സമഗ്രസംഭാവന), ശ്രീ. മുഹമ്മദ് എരവട്ടൂർ (സിനിമ-നാടക നടൻ), ശ്രീ. കെ.വി. ജോർജ് മാസ്റ്റർ (സാഹിത്യ-ആധ്യാപന രംഗത്തെ സമഗ്രസംഭാവന) എന്നിവരാണ് ആദരം ഏറ്റുവാങ്ങുക
​മറ്റു വിഭാഗങ്ങളിൽ പുരസ്കാരത്തിന് അർഹരായവർ:
​ബാലകഥ: ശ്രീ. ജി. കണ്ണനുണ്ണി
​ബാലനോവൽ: ശ്രീമതി. പി.സി. തങ്കം
​കഥ: ശ്രീമതി. ബീന കുന്നക്കാട്
​നോവൽ: ഡോ. സുഷമ ശങ്കർ
​കവിത: ശ്രീ. ടോണി എം. ആന്റണി
​ലേഖനം: ശ്രീ. രാജൻ ബാലുശ്ശേരി
​വൈജ്ഞാനിക ഗണിതം: ശ്രീ. രാമകൃഷ്ണൻ സരയു
​പഠനം: ഡോ. പി.വി. ജയദേവൻ
​ജീവചരിത്രം: ശ്രീ. ജയകൃഷ്ണൻ കാര്യവട്ടം

Post a Comment

Previous Post Next Post