ചൂലൂർ എ.എൽ.പി സ്കൂളിൽ 'തെളിമ' സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
ചൂലൂർ: വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യവും കലാവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ ചൂലൂർ എ.എൽ.പി സ്കൂളിൽ 'തെളിമ' ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
ബിജു ചൂലൂർ, സത്യദാസ് മാവൂർ,അബ്ദുൾ നാസർ, സുരേന്ദ്രൻ ചെത്തുകടവ്,ഒ.ടി.വി. ചൂലൂർ തുടങ്ങിയ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
"മുഖംമൂടിയിൽ നിന്ന് മുഖഭാവത്തിലേക്ക്" എന്ന വിഷയത്തിൽ ബിജു ചൂലൂർ, സത്യദാസ് മാവൂർ എന്നിവർ കുട്ടികളുമായി സംവദിച്ചു.
"ശാസ്ത്രപരീക്ഷണവും വാനനിരീക്ഷണവും" എന്ന വിഷയത്തിന് അബ്ദുൾ നാസർ, സുരേന്ദ്രൻ ചെത്തുകടവ് എന്നിവർ നേതൃത്വം നൽകി. കുട്ടികളിൽ ശാസ്ത്ര കൗതുകം ഉണർത്തുന്ന പരീക്ഷണങ്ങൾ, വാനനിരീക്ഷണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.
"നാടൻ പാട്ടിലെ താളലയങ്ങൾ" എന്ന വിഷയത്തിൽ ഒ.ടി.വി. ചൂലൂർ ക്ലാസ് എടുത്തു. നമ്മുടെ നാടൻ കലാരൂപങ്ങളെയും പാട്ടുകളെയും അടുത്തറിയാൻ ഈ സെഷൻ കുട്ടികളെ സഹായിച്ചു.
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് പുതിയ അറിവുകൾ പകർന്നു നൽകുന്നതിനും ക്യാമ്പ് ഏറെ ഉപകരിച്ചു.
ചടങ്ങിൽ ഹെഡ്മിസ്ട്രസ് കാന്തി ടീച്ചർ, പിടിഎ പ്രസിഡണ്ട് പ്രമോദ് ആലുങ്ങൽ, സ്റ്റാഫ് സെക്രട്ടറി ബിന്ദു ജി തുടങ്ങിയവർ സംബന്ധിച്ചു.
Tags:
Mavoor News

