യു.ഡി.എഫ് കട്ടാങ്ങൽ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കാട്ടാങ്ങൽ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങൽ മേഖലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എ. ഖാദർ മാസ്റ്റർ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മേഖലാ യു.ഡി.എഫ് ചെയർമാൻ ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ എൻ.പി. ഹമീദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. മുന്നണി സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും വരാനിരിക്കുന്ന പ്രചാരണ പരിപാടികളെക്കുറിച്ചും ചടങ്ങിൽ നേതാക്കൾ സംസാരിച്ചു.
അഹമ്മദ് കുട്ടി അരയൻകോട്, ഒ. അശോകൻ, ഷരീഫ് മലയമ്മ, എ.കെ. ഇബ്രാഹിം ഹാജി, ജബ്ബാർ മലയമ്മ, എം.കെ. നദിറ, റഫീഖ് പുള്ളാവൂർ, പി.കെ. ഹഖീം മാസ്റ്റർ, സലീം കുന്നത്ത്, റസാഖ് പുള്ളന്നൂർ, ബാബു മാസ്റ്റർ കൂഴക്കോട്, എൻ.കെ. സുരേഷ്, പി.ടി.എ. റഹ്മാൻ, അനിരുദ്ധൻ മാസ്റ്റർ, കെ.ടി. അബ്ദുറഹിമാൻ കുട്ടി, ബുഷ്റ പാലക്കുറ്റി, ഫാസിൽ മുടപ്പനക്കൽ, റഊഫ് മലയമ്മ, റജീബ് പാലക്കുറ്റി തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
Tags:
Mavoor News

