Trending

വേഷത്തിലെ കറയല്ല നന്മയാണ് വലുത്; മുക്കത്തിന്റെ അഭിമാനമായി ബാബു എള്ളങ്ങൽ ​

വേഷത്തിലെ കറയല്ല നന്മയാണ് വലുത്; മുക്കത്തിന്റെ അഭിമാനമായി ബാബു എള്ളങ്ങൽ

മുക്കം: വാഹനങ്ങൾക്ക് ഗ്രീസ് അടിക്കുന്ന ജോലിക്കിടയിലെ കറപുരണ്ട വസ്ത്രവുമായി കറുത്തപറമ്പ് പള്ളിക്ക് മുന്നിൽ റമദാൻ സമാഹരണത്തിന് എത്തിയ ബാബു എള്ളങ്ങൽ നാടിന് മാതൃകയാകുന്നു; ആശ്വാസ് പാലിയേറ്റീവ് ക്ലസ്റ്റർ സെക്രട്ടറി, മാടകശ്ശേരി മഹാദേവ ക്ഷേത്രം പ്രസിഡന്റ്, മുക്കം സന്നദ്ധസേന വൈസ് പ്രസിഡന്റ്, ട്രോമ കെയർ മെമ്പർ, വി കെയർ ഫൗണ്ടേഷൻ പ്രവർത്തകൻ, എള്ളങ്ങൽ ചാമുണ്ടേശ്വരി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ സജീവമായ അദ്ദേഹം സർക്കാർ അംഗീകാരമുള്ള സ്നേക്ക് റെസ്ക്യൂവർ കൂടിയാണ്;


"നന്മയുടെ കാര്യത്തിന് എന്ത് വേഷം" എന്ന് ചോദിച്ചുകൊണ്ട് റഹൂഫ്, അഫ്സൽ പൊയിൽ, മജീദ് പി, സുബൈർ ബാബു എന്നിവർക്കൊപ്പം സേവനരംഗത്തിറങ്ങിയ ബാബു, ക്ഷേത്രഭരണവും പള്ളിയിലെ ജീവകാരുണ്യ പ്രവർത്തനവും ഒരുപോലെ നെഞ്ചിലേറ്റുന്ന യഥാർത്ഥ മതേതരത്വത്തിന്റെ മുഖമായി മുക്കത്തിന്റെ അഭിമാനമായി മാറുന്നു

Post a Comment

Previous Post Next Post