അറപ്പുഴ മണക്കടവ് റോഡ് നവീകരണം
50 ലക്ഷം രൂപയുടെ ഭരണാനുമതി
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ അറപ്പുഴ മണക്കടവ് റോഡ് നവീകരണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എന്‍.എച്ച് 66 ല്‍ അറപ്പുഴ ജംഗ്ഷനില്‍ നിന്ന് തുടങ്ങി മണക്കടവിലേക്കുള്ള ഈ റോഡിന്‍റെ അരികിലായാണ് പന്തീരങ്കാവ് വില്ലേജ് ഓഫീസും പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്ന സ്ഥലവും സ്ഥിതി ചെയ്യുന്നത്. തകര്‍ന്ന് കിടക്കുന്ന ഈ റോഡ് പുനരുദ്ധരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് ബജറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളതെന്നും സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.
Tags:
Perumanna News
