യു. ഡി. എഫ് അധികാരത്തിൽ വന്നാൽ കണ്ണിപ്പറമ്പ കാൻസർ സെന്റർ യഥാർത്യ മാക്കും : അഡ്വ. കെ പ്രവീൺ കുമാർ
കുന്ദമംഗലം : നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ “നമുക്ക് ഒരുമിക്കാം നാടിനെ വീണ്ടെടുക്കാം ”എന്ന മുദ്രാവാക്യം ഉയർത്തി നിയോജക മണ്ഡലം പ്രസിഡന്റ് പി. ടി. അസീസ് നയിക്കുന്ന യുവജന യാത്രയുടെ ഉദ്ഘാടന സമ്മേളനം കാരന്തൂരിൽ വെച്ച് ഡി. സി. സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി പാവപ്പെട്ട കാൻസർ രോഗികൾക്ക് ആശ്രയമാവേണ്ട കണ്ണിപ്പറമ്പ കാൻസർ സെന്റർ യു. ഡി. എഫ് അധികാരത്തിൽ വന്നാൽ യഥാർത്യ മാക്കുംമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അരുൺ ലാൽ. കെ അദ്ധ്യക്ഷത വഹിച്ചു
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി കെ. എം അഭിജിത്ത് മുഖ്യതിഥി യായി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സൂഫിയാൻ ചെറുവാടി, അഡ്വ. വി.ടി. നിഹാൽ , ഡി.സി. സി ജനറൽ സെക്രട്ടറി എടക്കുനി അബ്ദു റഹിമാൻ, വിനോദ് പടനിലം, എം. ധനീഷ് ലാൽ, സി.വി സംജിത്ത്, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ റിനേഷ് ബാൽ, അഡ്വ. ബിജു , ടി. കെ സിറാജ്ജുദ്ദീൻ, ജിനീഷ് കുറ്റിക്കാട്ടൂർ, ഷബീർ അലി കെ ഇ, റാഫി പുവ്വാട്ടുപറമ്പ, തുടങ്ങിയവർ സംസാരിച്ചു
മണിലാൽ.എം സ്വാഗതവും, ദിനേഷ് കാരന്തൂർ നന്ദിയും പറഞ്ഞു
Tags:
kunnamangalam News
