കോഴിക്കോട് റൂറൽ ഉപജില്ലാ കായിക മേള സമാപിച്ചു
കോഴിക്കോട് റൂറൽ ഉപജില്ലയിലെ എൽ.പി വിഭാഗം മിനി, എൽ.പി-യു.പി വിഭാഗം കിഡീസ് കായിക മേള പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി സൂൾ ഗ്രൗണ്ടിൽ സമാപിച്ചു. മേള പെരുവയൽ ഗ്രാമപഞ്ചായത് പ്രസിഡൻ്റ് ആർ.വി ജാഫർ ഉദ്ഘാടനം ചെയ്തു. റൂറൽ എ.ഇ.ഒ എം ടി കുഞ്ഞാമൊയ്തിൻകുട്ടി അദ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.സി സദാശിവൻ, എച്.എം ഫോറം കൺവീനർ എം റഷീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മർ മാസ്റ്റർ, സ്കൂൾ മാനേജർ ഫാ. ..... എന്നിവർ സമ്മാന വിതരണം നടത്തി. ഹെഡ്മാസ്റ്റർ ജിബിൻ ജോസഫ് സ്വാഗതവും ഉപജില്ലാ സ്പോർട്സ് ആൻ്റ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഷാലിമാ റഹ്മാൻ നന്ദിയും പറഞ്ഞു. മേളക്ക് തുടക്കം കുറിച്ചുകൊണ്ട് റൂറൽ എ.ഇ.ഒ എം.ടി കുഞ്ഞിമൊയ്തീൻ കുട്ടി പതാക ഉയർത്തി.
യു.പി കിഡീസ് ആൺകുട്ടികളുടെ വിഭാഗത്തിൽ പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി സൂൾ ഒന്നും കമ്പിളിപറമ്പ എ.എം.യു.പി സൂൾ രണ്ടും സ്ഥാനം നേടി. പെൺ കുട്ടികളിൽ കമ്പിളിപറമ്പ എ.എം.യു.പി സൂൾ ഒന്നാം സ്ഥാനവും ജി.എം.യു.പി സ്കൂൾ മാവൂർ രണ്ടാം സ്ഥാനവും നേടി.
എൽ.പി കിഡീസ് ആൺകുട്ടികളുടെ വിഭാഗത്തിൽ പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി സൂൾ ഒന്നും ജി.യു.പി സൂൾ കൊടൽ രണ്ടും സ്ഥാനം നേടി. പെൺ കുട്ടികളിൽ പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി സൂൾ ഒന്നാം സ്ഥാനവും ജി.എൽ.പി സ്കൂൾ ഒളവണ്ണ രണ്ടാം സ്ഥാനവും നേടി.
എൽ.പി മിനി ആൺകുട്ടികളുടെ വിഭാഗത്തിൽ പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി സൂൾ ഒന്നും അറത്തിപറമ്പ എ.എം.എൽ.പി സൂൾ രണ്ടും സ്ഥാനം നേടി. പെൺ കുട്ടികളിൽ പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു.പി സൂൾ ഒന്നാം സ്ഥാനവും ജി.എൽ.പി സ്കൂൾ വെള്ളിപറമ്പ രണ്ടാം സ്ഥാനവും നേടി.
നിവേദ് പി.എം, (ഇരിങ്ങലൂർ) ആയിഷ നസ്‌റ പി.കെ (കമ്പിളിപ്പറമ്പ) മുഹമ്മദ് യാസിർ പി.കെ (പുവ്വാട്ടുപറമ്പ), സറ ഫാത്തിമ കെ. പി (പെരുവയൽ), മുഹമ്മദ് ഹംദാൻ.പി (കൈലമഠം), ഇസ്‌വ മെഹറിൻ (വെള്ളിപറമ്പ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി
Tags:
Kozhikode News


