Trending

ഒടിനിലം തവിട്ടുചുരക്കുന്ന് റോഡ് പ്രവൃത്തി പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

ഒടിനിലം തവിട്ടുചുരക്കുന്ന് റോഡ് പ്രവൃത്തി പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു


പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഒടിനിലം തവിട്ടുചുരക്കുന്ന് റോഡ് പ്രവൃത്തി പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരണ പ്രവൃത്തി നടത്തുന്നത്.


പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ബബിത വിനോദ്, വാർഡ് മെമ്പർ മുതുമന നളിനി ടീച്ചർ, മുൻ മെമ്പർ കെ.കെ ഷമീർ, റോഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post