സന്നദ്ധം 2026 സമാപിച്ചു: ഹുസൈൻ പുരസ്ക്കാരം എം.ബി നസീറിന്
മുക്കം: മലയോര മേഖലയിലെ ജീവകാരുണ്യ സന്നദ്ധ സംഘടനയായ എൻ്റെ മുക്കം സന്നദ്ധ സേനയുടെ വാർഷിക പരിപാടിയായ സന്നദ്ധം 2026 സമാപിച്ചു.
ചടങ്ങിൽ എം.ബി നസീറിന് ഹുസൈൻ കൽപ്പൂർ പുരസ്ക്കാരം ബഹു: എം.എൽ.എ
ലിൻ്റോ ജോസഫ്,മുക്കം നഗരസഭാ ചെയർപെഴ്സൺ അഡ്വക്കറ്റ് ചാന്ദ്നി എന്നിവർ ചേർന്ന് കൈമാറി.
ക്യാമ്പിൽ മുക്കം ഫയർ ഓഫീസർ ഷറഫുദ്ധീൻ ജീവൻ രക്ഷാമാർഗ്ഗങ്ങൾ അവലംബിച്ച് കോച്ചിംഗ് ക്ലാസും,
ബി.എൽ.എസ് ട്രൈനർ ജാബിർ മുക്കത്തിൻ്റെ നേതൃത്വത്തിൽ എഴുത്ത് പരീക്ഷയും നടത്തി.
മികച്ച സന്നദ്ധ പ്രവർത്തകനുള്ള ഹുസൈൽ കൽപ്പൂർ പുരസ്ക്കാര ജേതാവിന് മുക്കം ടി.വി.എസ് മോട്ടോഴ്സ് നൽകി വരുന്ന ക്യാഷ് അവാർഡ് ഷബീർ പുൽപ്പറമ്പിൽ നിന്നും ഏറ്റുവാങ്ങി._l
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സന്നദ്ധ സംഘടനകളേയും, സേനാംഗങ്ങളേയും വേദിയിൽ ആദരിച്ചു.
മുക്കം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബഹുമാനപ്പെട്ട എം.എൽ.എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
എൻ്റെ മുക്കം രക്ഷാധികാരി എ.പി മുരളീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷകനായി.
കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ജി.അബ്ദുൽ അക്ബർ, മുക്കം ഫയർ &റസ്ക്യു സ്റ്റേഷൻ ഓഫീസർ എം.എ ഗഫൂർ, ഇ കെ അബ്ദുൽ സലീം മലപ്പുറം ഫയർ ഓഫീസർ,ഡെപ്യൂട്ടി ഫോറെസ്റ്റ് ഓഫീസർ ,മുക്കം നഗരസഭാ കൗൺസിലർ റൈനീഷ് നീലാംബരി,കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ സവാദ് ഇബ്രാഹിം, ജാഫർ വോപ്പ,ബക്കർ കളർ ബലൂൺ, എം.ടി അഷ്റഫ് ഡോ: വിജിത്ത്, സിനി - സീരിയൽ ആർട്ടിസ്റ്റും സൈക്കോളജിക്കൽ കൗൺസിലറുമായ തൽഹത്ത് (വി കെയർ ഫൗണ്ടേഷൻ ),പാലീയേറ്റീവ് പ്രവർത്തകൻ അബ്ദുൽ ഖാദർ, എൻ്റെ മുക്കം ഫൗണ്ടർ സലീം പൊയിലിൽ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
എൻ്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ജാബിർ മുക്കം അദ്ധ്യക്ഷനായ ചടങ്ങിൽ
അഷ്ക്കർ സർക്കാർ സ്വാഗതവും, ബാബു എള്ളങ്ങൽ നന്ദിയും പറഞ്ഞു.
സന്നദ്ധ സേന ചീഫ് കോർഡിനേറ്റർ സജീഷ് എള്ളങ്ങൽ, എൻ്റെ മുക്കം ട്രഷറർ രജീഷ് പെരുമ്പടപ്പ്, ഡപ്യൂട്ടി ചീഫ് സംസീർ മെട്രോ, നിയാസ് അഗസ്ത്യമുഴി, അനി കല്ലട,ഷനോജ് ഉദ്യാനം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:
Mukkam News

