Trending

വിജയത്തിളക്കത്തേക്കാൾ മൂല്യം ചില വിട്ടുകൊടുക്കലുകൾക്കുണ്ട്

ജയിക്കുന്നതിനേക്കാൾ വലിയ അന്തസ്സ് തോറ്റു കൊടുക്കുന്നതിലാണ്


ജീവിതം ഒരു മത്സരമായി കാണുന്നവരാണ് നമ്മളിൽ പലരും. ഓരോ തർക്കത്തിലും ഓരോ വാക്കിലും ജയിക്കണമെന്നും താൻ പിടിച്ച മുയലിന് കൊമ്പുണ്ടെന്ന് സ്ഥാപിക്കണമെന്നും നാം വാശിപിടിക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ, ജയിക്കുന്നതിനേക്കാൾ വലിയൊരു വിജയം തോറ്റു കൊടുക്കുന്നതിലുണ്ട് എന്നതാണ് യാഥാർത്ഥ്യം.
​ബന്ധങ്ങളുടെ കാര്യത്തിൽ ഈ തോറ്റു കൊടുക്കലിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ മനുഷ്യർക്കും മുന്നിൽ നാം തോറ്റു കൊടുക്കേണ്ടതില്ല. നമ്മുടെ നിലപാടുകളെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്നവരോട് പൊരുതി നിൽക്കുന്നത് തന്നെയാകണം ശീലം. എന്നാൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ കാര്യം വരുമ്പോൾ ചിത്രം മാറുന്നു. അവിടെ ശരിതെറ്റുകളെക്കാൾ വലുത് ആ വ്യക്തിയുമായുള്ള ഹൃദയബന്ധമാണ്.
​പ്രിയപ്പെട്ടവർക്കായി ഒരു തർക്കത്തിൽ മൗനം പാലിക്കുന്നതോ, അവരോട് വിട്ടുവീഴ്ച ചെയ്യുന്നതോ പരാജയമല്ല; മറിച്ച് ആ ബന്ധത്തിന് നാം നൽകുന്ന വലിയ വിലയാണ്. ജയിക്കാനുള്ള വാശിയേക്കാൾ പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് പ്രാധാന്യം നൽകുന്നത് അന്തസ്സുള്ള ഒരു പ്രവർത്തിയാണ്. അവിടെ നമ്മുടെ ഈഗോയെക്കാൾ സ്നേഹം ജയിക്കുന്നു. തോറ്റു കൊടുക്കുമ്പോൾ ആ ബന്ധം കൂടുതൽ സുദൃഢമാകുകയും ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയുകയും ചെയ്യുന്നു. തോറ്റു കൊടുക്കുന്നത് ഒരു കലയാണ്, അത് സ്നേഹിക്കാൻ അറിയുന്നവർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്.
​ആമിന ജിജു
മൈൻ്റ് ഹീലിംഗ് തെറാപ്പിസ്റ്റ്

Post a Comment

Previous Post Next Post