Trending

പ്രവാസി ലീഗ് സെക്യൂരിറ്റി സ്കീം അംഗത്വ കാർഡ് വിതരണവും ഫണ്ട്‌ വിതരണ ഉദ്ഘാടനവും

പ്രവാസി ലീഗ് സെക്യൂരിറ്റി സ്കീം അംഗത്വ കാർഡ് വിതരണവും ഫണ്ട്‌ വിതരണ ഉദ്ഘാടനവും


പ്രവാസി ലീഗ് കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്യൂരിറ്റി സ്കീം അംഗത്വ കാർഡ് വിതരണവും ഫണ്ട്‌ വിതരണ ഉദ്ഘാടനവും പൂവാട്ടുപറമ്പ് റോസാലോൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.


ഫൈസൽ അരീപ്പുറം
സ്വാഗതം പറഞ്ഞ പരിപാടിയിൽ വെൽഫെയർ സെക്യൂരിറ്റി സ്കീം ചെയർമാൻ അഹമ്മദ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഫണ്ട്‌ വിതരണ ഉദ്ഘാടനം നിർവഹിച്ചു.പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് വി പി കുഞ്ഞഹമ്മദാജി,മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് •എ എം എസ് അലവി ,ഐ മുഹമ്മദ് കോയ,ആർ എം എ കുട്ടി,ഹംസ ഹാജി എരഞ്ഞോളി,ടി എം സി അബൂബക്കർ,എ എം മുഹമ്മദ് കുട്ടി,ഷമീർ മുറിയനാൽ,ടി പി ബഷീർ കുന്നമംഗലം,മൊയ്തീൻ കോയ കെ കെ എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.സെക്യൂരിറ്റി സ്കീം ട്രഷറർ ടി കെ അബ്ദുളളക്കോയ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

Post a Comment

Previous Post Next Post