സ്നേഹസ്പർശം സൗഹൃദ കൂട്ടായ്മ റമദാൻ കിറ്റുകൾ വിതരണം ചെയ്തു
സ്നേഹസ്പർശം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രസ്തുത കൂട്ടായ്മക്കകത്തും പുറത്തുമുള്ള അർഹരായ ഇരുപത്തി ഒൻപതോളം കുടുംബങ്ങൾക്ക് റമദാൻ മാസത്തിൽ ആവശ്യമായി വരുന്ന ഭക്ഷ്യ-ധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു
സ്നേഹ സ്പർശം മെമ്പർ സുഹറ മാവൂരിന്റെ വസതിയിൽ ഗ്രൂപ്പ് അംഗവും ചീക്കോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സമദ് പൊന്നാടിന്റെ അധ്യക്ഷതയിൽ നടന്ന ഹൃസ്വമായ വിതരണോത്ഘാടന ചടങ്ങ് മാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.മുനീർ ഊർക്കടവ് സ്വാഗതവും സുബൈദ മാവൂർ നന്ദി പ്രകാശനവും നിർവഹിച്ചു ഭാരവാഹികളായ മുഹമ്മദ് മഞ്ചേരി, സുഹറ മാവൂർ, റംസീന കുറ്റിക്കാട്ടൂർ സൈബൂബി. തുടങ്ങിയവർ സംസാരിച്ചു.അംഗങ്ങളായ അലി സാഹിബ്, ഹംസ മാവൂർ, മുഹമ്മദ് ഫജ്ർ, ഫിയാസ്, സുബൈദ, ഷബീർ, നാസർ തുങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
Tags:
Peruvayal News

