Trending

ലോക റെക്കോർഡ് തിളക്കത്തിൽ സൈനബ; എടവണ്ണപ്പാറയിൽ ഗംഭീര സ്നേഹാദരം

ലോക റെക്കോർഡ് തിളക്കത്തിൽ സൈനബ; എടവണ്ണപ്പാറയിൽ ഗംഭീര സ്നേഹാദരം


​എടവണ്ണപ്പാറ: മെന്റലിസം, ഹിപ്നോട്ടിസം എന്നീ മേഖലകളിൽ ഗവേഷണം നടത്തി ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി 'റോപ്പ് എസ്‌കേപ്പ്' എന്ന മായാജാല വിദ്യയിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് കരസ്ഥമാക്കിയ സർട്ടിഫൈഡ് ഹിപ്നോ ട്ടിസ്റ്റ് സൈനബ സലാമിന് എടവണ്ണപ്പാറയിൽ ഉജ്ജ്വല സ്വീകരണം നൽകി. എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായി വനിതാ വിംഗ് ഭാരവാഹിയും കൂടിയായ സൈനബക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിലാണ് 'സ്നേഹാദരം' സംഘടിപ്പിച്ചത്.

​എടവണ്ണപ്പാറ മമത ഗ്രാൻഡ് സിറ്റിയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും മലപ്പുറം ജില്ലയുടെ കരുത്തനായ അമരക്കാരനുമായ കുഞ്ഞാവു ഹാജി സ്നേഹാദരം കൈമാറി.
​മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബർ ഹാജി വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

ലോക റെക്കോർഡ് നേട്ടത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയ സൈനബ സലാമിനെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.
​യൂണിറ്റ് പ്രസിഡന്റ് കൈരളി ബിച്ചാപ്പു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ സ്വാഗതം ആശംസിച്ചു.സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും വ്യാപാരി പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post