ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളുന്നയിച്ച് കരീം എളമരം നിവേദനം നൽകി; വാഴക്കാട് ഗ്രാമസഭയിൽ ശ്രദ്ധേയമായി പരിവാറിന്റെ ഇടപെടൽ
വാഴക്കാട്: ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സജീവ പങ്കാളിത്തം കൊണ്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി പ്രത്യേക ഗ്രാമസഭ ശ്രദ്ധേയമായി.
![]() |
| വാഴക്കാട് പഞ്ചായത്ത് സ്പെഷൽ ഗ്രാമസഭയിൽ പരിവാർ പഞ്ചായത്ത് പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നൽകിയ നിവേദനം |
പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ഭിന്നശേഷി ഗ്രാമസഭയാണിത്. ഭിന്നശേഷി വിഭാഗം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും സഭയിൽ ചർച്ചയായി.
ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭിന്നശേഷി സംഘടനയായ 'പരിവാർ' പഞ്ചായത്ത് കമ്മിറ്റി നിവേദനം സമർപ്പിച്ചു. പരിവാർ പഞ്ചായത്ത് പ്രസിഡന്റ് കരീം എളമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനാണ് നിവേദനം കൈമാറിയത്.
നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളിൽ പഞ്ചായത്തിന്റെ പരിധിയിൽ നിന്ന് ചെയ്യാൻ കഴിയുന്ന എല്ലാ ആവശ്യങ്ങളും പരമാവധി വേഗത്തിൽ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം കൊണ്ട് സഭ ഏറെ ഫലപ്രദമായി.
Tags:
Malappuram News

