Trending

മാതൃകയായി ശില്പ; ആദ്യ രക്തദാനം എം.വി.ആർ കാൻസർ സെന്ററിൽ

മാതൃകയായി ശില്പ; ആദ്യ രക്തദാനം എം.വി.ആർ കാൻസർ സെന്ററിൽ

കോഴിക്കോട്: മാങ്കാവ് കാറ്റലിസ്റ്റ് എജ്യുക്കേഷനിലെ മെന്ററും കോർഡിനേറ്ററുമായ ശില്പ രക്തദാനത്തിലൂടെ മാതൃകയായി. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ എം.വി.ആർ (MVR) കാൻസർ സെന്ററിലെ രോഗിക്കായി തന്റെ A+ (എ പോസിറ്റീവ്) ഗ്രൂപ്പ് രക്തമാണ് ശില്പ നൽകിയത്.
​ആദ്യമായാണ് ശില്പ രക്തദാനം നിർവ്വഹിക്കുന്നത്. രക്തം ആവശ്യമുള്ളവർക്ക് അത് കൃത്യസമയത്ത് എത്തിച്ചു നൽകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയതെന്ന് ശില്പ പറഞ്ഞു. അധ്യാപന രംഗത്ത് സജീവമായ ശില്പയുടെ ഈ പ്രവർത്തനം വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും വലിയ പ്രചോദനമാണ് നൽകുന്നത്.

Post a Comment

Previous Post Next Post