വില്ലേരി താഴം - ഗ്രാമവനം റോഡിൻ്റെ
പ്രവൃത്തി ഉദ്ഘാടനം
മാവൂർ: തെങ്ങിലക്കടവ് വാർഡിലെ ഗ്രാമവനം റോഡിൻ്റെ
പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ നിർവഹിച്ചു. വില്ലാരി താഴം മുതൽ ഗ്രാമവനം വരെ പുഴയോട് ചേർന്നാണ് റോഡ്. ടൂറിസം സാധ്യതകൾ കൂടി പരിഗണിച്ചുള്ളതാണ് നിർമ്മാണം .
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ പി അഹമ്മദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വളപ്പിൽ റസാക്ക്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗീതാമണി പുലിയപ്പുറം , ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ കെ ഉമാദേവി, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ആറ്റാഞ്ചേരി , അഷ്റഫ് കരിയേരി , കെ ഉസ്മാൻ,ഫൗസിയ സലാം, മുൻ പഞ്ചായത്ത് അംഗം ടി രഞ്ജിത്ത്.
വില്ലേരി ഉണ്ണികൃഷ്ണൻ നായർ , വില്ലേരി നാരായണൻകുട്ടി , കാമ്പുറത്ത് മുഹമ്മദ്, എ കെ മുഹമ്മദാലി, യുഎ കബീർ എന്നിവർ പങ്കെടുത്തു.
Tags:
Mavoor News

