സാമ്പത്തിക പ്രയാസം വിദ്യാഭ്യാസത്തിന് തടസ്സമാവരുത്; വെള്ളിപറമ്പ് സ്കൂളിൽ ‘ആർദ്രം സാന്ത്വന പദ്ധതി’ക്ക് തുടക്കമായി
വെള്ളിപറമ്പ്: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു കുട്ടിയുടെയും വിദ്യാഭ്യാസം മുടങ്ങരുത് എന്ന ഉദാത്തമായ ലക്ഷ്യത്തോടെ വെള്ളിപറമ്പ് ഗവ. എൽ.പി. സ്കൂളിൽ 'ആർദ്രം സാന്ത്വന പദ്ധതി' ആരംഭിച്ചു. സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനസഹായവും കരുതലുമേകാനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയിലേക്കുള്ള ആദ്യ വിഹിതം ശ്രീ. പി.പി. ആനന്ദിൽ നിന്നും സ്കൂൾ എച്ച്.എം. പി. ബിജി ടീച്ചറും, പി.ടി.എ പ്രസിഡന്റ് ഈസാ റഷീദും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ അധികൃതരും പി.ടി.എ പ്രതിനിധികളും പങ്കെടുത്തു.
Tags:
Peruvayal News
