കേരള പൊതു വിദ്യാഭ്യാസ വകുപ്പ് അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല അറബിക് സെമിനാറും അധ്യാപക മത്സരങ്ങളും സംഘടിപ്പിച്ചു.
കോഴിക്കോട്: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന അറബിക് സെമിനാറും അധ്യാപക മത്സരങ്ങളും വടകരയിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു.
പരിപാടിയുടെ ഉദ്ഘാടനം വടകര എം.എൽ.എ ശ്രീമതി കെ. കെ. രമ നിർവഹിച്ചു. എ.എസ്.ഒ ഹാരിസ് ടി.പി അധ്യക്ഷത വഹിച്ചു.
അറബിക് സെമിനാറിൽ ‘ഭാഷാ പഠനത്തെ നൂതന സമീപനങ്ങൾ’ എന്ന വിഷയത്തിൽ ഡോ. സാബിർ നവാസ് പ്രബന്ധം അവതരിപ്പിച്ചു. കോഴിക്കോട് ഐ.എം.ഇ ഡോ. മുഹമ്മദ് മുസ്തഫ, വയനാട് WIMGE സുലൈഖ, കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് എം.ടി. സൈനുൽ ആബിദീൻ, കെ.എ.എം.എ സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ, എ.ടി.സി സെക്രട്ടറി അബ്ദുറഷീദ് ഖാസിമി, ഐ.എം.ഇ മലപ്പുറം ഷൗക്കത്തലി, പാലക്കാട് ഐ.എം.ഇ അബൂബക്കർ, മലപ്പുറം WIMGE കെ.ടി. മിന്നത്ത്, എറണാകുളം ഐ.എം.ഇ ഷറഫുദ്ദീൻ.ടി, വടകര എ.ഇ.ഒ വി.കെ. സുനിൽ, ടി.കെ. അബുബക്കർ, എച്ച് എം ഫോറം കൺവീനർ കെ കെ മനോജ് പിടിഎ പ്രസിഡണ്ട് വിനോദ് പി,അബ്ദുൽ ജൈസൽ, ഷജീർ ഖാൻ വയ്യാനം, റഫീഖ് എം.കെ., അനസ് എം. അഷ്റഫ്, നൗഷാദ് കോപ്പിലാൻ എന്നിവർ സംസാരിച്ചു.
വി.പി. ഫസലുറഹ്മാൻ നന്ദി രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം അറബിക് അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.
Tags:
Kozhikode News
