പാട്ടും കളിയും സംഘടിപ്പിച്ചു: വനിതാവേദിയുടെ നേതൃത്വത്തിൽ കലാവിരുന്ന്
പെരുവയൽ: കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല വനിതാവേദിയുടെ നേതൃത്വത്തിൽ 'പാട്ടും കളിയും' എന്ന പേരിൽ വൈവിധ്യമാർന്ന കലാപരിപാടികൾ സംഘടിപ്പിച്ചു. സ്ത്രീകളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നിമിഷ നമ്പോലത്ത് ഉദ്ഘാടനം ചെയ്തു.
ശബ്ന താഴത്തടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗീത പി. സ്വാഗതവും ഷൈബ കെ. നന്ദിയും രേഖപ്പെടുത്തി. അംശുമതി കെ., ജൂബിലി കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സംഗീത സായാഹ്നത്തിൽ സുമിത പി.കെ., പ്രേമ പൂതാളത്ത്, അനു മോൾ താഴെ പെരൂളി, നിർമ്മല വേർക്കാട്ടുപറമ്പത്ത്, അജിത മേലെ പറമ്പിൽ, വിസ്മയ മേലെപറമ്പിൽ, ബീന പുനത്തിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിലാസിനി പിലാക്കിൽ പുറായിൽ അവതരിപ്പിച്ച പ്രച്ഛന്ന വേഷം പരിപാടിയുടെ മുഖ്യ ആകർഷണമായി. പ്രദേശത്തെ നിരവധി വനിതകൾ പരിപാടിയിൽ പങ്കെടുത്തു.
Tags:
Peruvayal News
