കാരുണ്യത്തിൻ്റെ കൈയൊപ്പ്; ഒന്നരക്കോടിയുടെ കെട്ടിടവും സ്ഥലവും ഡയാലിസിസ് സെൻ്ററിന് കൈമാറി
കൊണ്ടോട്ടി: നിർധനരായ രോഗികൾക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങൾക്ക് കരുത്തേകി പ്രവാസി വ്യവസായിയുടെ വൻ സഹായം. കൊണ്ടോട്ടി കോടങ്ങാട് ഉള്ള തൻ്റെ ഉടമസ്ഥതയിലുള്ള ഒന്നര കോടി രൂപ വിലമതിക്കുന്ന സ്ഥലവും ബിൽഡിങ്ങും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിന് സൗജന്യമായി വിട്ടുനൽകി മോങ്ങം സ്വദേശി കോടാലി കുഞ്ഞുമുഹമ്മദാജി മാതൃകയായി.
ഡയാലിസിസ് സെൻ്ററിൻ്റെ വിപുലീകരണ പ്രവർത്തനങ്ങൾക്കായി നൽകിയ ഈ സ്വത്തിന്റെ രേഖകൾ, പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് അദ്ദേഹം കൈമാറി.
Tags:
Malappuram News
