Trending

വാഴക്കാട് ഫാമിലി ഹെൽത്ത് സെൻ്റർ OP പരിശോധന താഴത്തെ നിലയിലേക്ക് മാറ്റണം: ഭിന്നശേഷി പൊതു ഗ്രാമസഭ

വാഴക്കാട് ഫാമിലി ഹെൽത്ത് സെൻ്റർ
OP പരിശോധന താഴത്തെ നിലയിലേക്ക് മാറ്റണം:
ഭിന്നശേഷി പൊതു ഗ്രാമസഭ


      നിരവധി ഭിന്നശേഷിക്കാരും വൃദ്ധരുമടക്കം നൂറുക്കണക്കിന് രോഗികൾ നിത്യേന ചികിൽസതേടിയെത്തുന്ന വാഴക്കാട് ഫാമിലി ഹെൽത്ത് സെൻ്ററിലെ ഔട്ട് പേഷ്യൻ പരിശോധന മുകളിലെ നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് 2026-27വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വാഴക്കാട് പഞ്ചായത്താഫീസ് പരിസരത്ത് ചേർന്ന ഭിന്നശേഷി പൊതു ഗ്രാമസഭ അധികൃതരോട് അഭ്യർഥിച്ചു
  മുൻ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ടേന പ്രമേയം പാസാക്കിയിട്ടും ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റിയും സർവകക്ഷിയോഗവും താഴത്തെ നിലയിലേക്ക് ക മാറ്റാൻ തീരുമാനമെടുത്തിട്ടും ജില്ലാമെഡിക്കൽ ആഫീസറടക്കം ബന്ധപ്പെട്ടവർക്കെല്ലാം നിവേദനം നൽകിയിട്ടും ഭിന്നശേഷിക്കാരുടെ വളരെ പ്രധാനപ്പെട്ട ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല
  പ്രത്യേക സാമ്പത്തികബാദ്ധ്യതയില്ലാത്തതും എന്നാൽ ഭിന്നശേഷിക്കാർക്ക് വളരെ ഉപകാരപ്രദവുമായ OP മാറ്റം  എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് സ്പെഷൽ ഗ്രാമസഭ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post