Trending

ചാത്തമംഗലം ഗവ. എൽ പി സ്കൂൾ 120-ാം വാർഷികം ആഘോഷിച്ചു

ചാത്തമംഗലം ഗവ. എൽ പി സ്കൂൾ 120-ാം  വാർഷികം ആഘോഷിച്ചു


ചാത്തമംഗലം:
കോഴിക്കാട് ജില്ലയിലെ  ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ചാത്തമംഗലം ഗവ. എൽ പി സ്കൂളിൻ്റെ 120-ാം  വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം  നിർവ്വഹിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സാംസ്കാരിക ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, KG കലോത്സവം, സ്കൂൾ കലോത്സവം, ഉപഹാരസമർപ്പണം, ഗാനമേള തുടങ്ങി വിവിധങ്ങളായി പരിപാടികൾ ഉണ്ടായിരുന്നു.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് അനീഷ് എം.കെ അദ്ധ്യക്ഷത വഹിച്ചു.
 ദേശീയ- സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ഗായകനുമായ നിയാസ് ചോല മുഖ്യാതിഥിയായി പങ്കെടുത്തു
ചാത്തമംഗലം എ.യു പി പ്രസാനാധ്യാപിക ഗീത പൂമംഗലത്ത്,
മുൻ പ്രധാനാധ്യാപകരായ പ്രേമൻ മാസ്റ്റർ,  താരകകുമാരി ടീച്ചർ, പി ടി എ പ്രസിഡണ്ട് ശീനിവാസൻ വി, എം.പി ടി എ ചെയർപേഴ്സൺ ശ്യാമിലി എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ഷീജ ടി സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി എം കെ അബ്ദുൾ റസാക്ക് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. കെ നദീറ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീനിവാസൻ വി. അദ്ധ്യക്ഷതവഹിച്ചു.
മാവൂർ ബി.പി സി ജോസഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. കെ അനീഷ് , ഗ്രാമപഞ്ചായത്ത് മെമ്പർ പുഷ്പവേണി,ഷാജു കാവാട്ട്, ബിനീഷ്, രജീഷ് എന്നിവർ ആശംസകൾ നേർന്നു.
പ്രധാനാധ്യാപിക ഷീജ ടീച്ചർ സാഗതവും ആർട്സ് ക്ലബ്ബ് കൺവീനർ ഷീബ ടി.എം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post