Trending

ജനവിരുദ്ധ ഭരണകൂടത്തിനും മൗനം പാലിക്കുന്ന പ്രതിപക്ഷത്തിനുമെതിരെ ബദൽ രാഷ്ട്രീയം ഉയരണം: എസ്.പി. അമീർ അലി

ജനവിരുദ്ധ ഭരണകൂടത്തിനും മൗനം പാലിക്കുന്ന പ്രതിപക്ഷത്തിനുമെതിരെ ബദൽ രാഷ്ട്രീയം ഉയരണം: എസ്.പി. അമീർ അലി




കുന്ദമംഗലം :എസ്.ഡി.പി.ഐ കുന്ദമംഗലം നിയോജക മണ്ഡലം നിയമസഭ തിരഞ്ഞടുപ്പ് കൺവെൻഷൻ പൂവാട്ട്പറമ്പ് അയന ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.പി. അമീർ അലി ഉദ്ഘാടനം ചെയ്തു.​കേരളം ഭരിക്കുന്ന സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെടേണ്ട പ്രതിപക്ഷം കുറ്റകരമായ മൗനം പാലിക്കുന്നു. ഈ രണ്ട് മുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. ഇതിനെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധമായി എസ്.ഡി.പി.ഐ മാറുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെപ്പോലെയുള്ളവർ സമൂഹത്തിൽ നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തിയിട്ടും അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഭയപ്പെടുകയാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് ആർ.എസ്.എസ് - സംഘപരിവാർ ശക്തികൾക്ക് മുന്നിൽ അടിയറവ് വെച്ചിരിക്കുകയാണ്. 
​ഭരണകൂടത്തിന്റെ പരാജയങ്ങൾക്കും പ്രതിപക്ഷത്തിന്റെ കുറ്റകരമായ മൗനത്തിനുമെതിരെ ജനകീയ ബദൽ കെട്ടിപ്പടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയതയ്ക്കും ഫാസിസത്തിനുമെതിരായ പോരാട്ടത്തിൽ കുന്ദമംഗലം മണ്ഡലത്തിൽ എസ്.ഡി.പി.ഐ നിർണ്ണായക ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്ഡിപിഐകുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ഹനീഫ പാലാഴിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ജില്ല സെക്രട്ടറി റഹ്മത്ത് നെല്ലൂളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കബീർ കെ കെ, പി റഷീദ്, അഹ്മദ് മാസ്റ്റർ, വുമൺ ഇന്ത്യ മൂവ്മെന്റ്  മണ്ഡലം സെക്രട്ടറി സീനത്ത് കുറ്റിക്കാട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ കെ കബീർ സ്വാഗതവും ട്രഷറർ അഹമ്മദ് നദ്‌വി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post