Trending

കാരുണ്യത്തിന്റെ തണലൊരുക്കി 'വീട്ടിലേക്കൊരു ഇഫ്താർ കിറ്റ്'; വിതരണത്തിന് തുടക്കമായി

കാരുണ്യത്തിന്റെ തണലൊരുക്കി 'വീട്ടിലേക്കൊരു ഇഫ്താർ കിറ്റ്'; വിതരണത്തിന് തുടക്കമായി



എടവണ്ണപ്പാറ: വോയ്സ് ഓഫ് പാറ കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന വേറിട്ട കാരുണ്യ പ്രവർത്തനമായ 'വീട്ടിലേക്കൊരു ഇഫ്താർ കിറ്റ്' പദ്ധതിയുടെ ഈ വർഷത്തെ വിതരണത്തിന് തുടക്കമായി. എടവണ്ണപ്പാറ വാർഡ് മെമ്പർ മുനീർ ബാവ ആദ്യ ഭക്ഷണക്കിറ്റ് ഏറ്റുവാങ്ങിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
​കിടപ്പുരോഗികളും ഭിന്നശേഷിക്കാരുമുൾപ്പെട്ട നിർധന കുടുംബങ്ങൾക്ക് നോമ്പ് തുറക്കാനാവശ്യമായ വിഭവസമൃദ്ധമായ ഭക്ഷണസാധനങ്ങൾ വീട്ടുമുറ്റത്തെത്തിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. വിവിധയിനം സ്നാക്സുകളടക്കം വീട്ടുകാർക്കിഷ്ടപ്പെട്ട വിഭവങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദാരമതികളുടെ സ്പോൺസർഷിപ്പിലൂടെയാണ് പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. ഏഴ് പേരടങ്ങുന്ന ഒരു കുടുംബത്തിന് നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ എത്തിക്കാൻ 700 രൂപയാണ് സ്പോൺസർഷിപ്പ് തുകയായി നിശ്ചയിച്ചിട്ടുള്ളത്.
​ഈ വർഷം ഹജ്ജ് കർമ്മത്തിന് തയ്യാറെടുക്കുന്ന ഒരു സുഹൃത്തിന്റെ വലിയൊരു സഹായത്തോടെയാണ് ഈ വർഷത്തെ പദ്ധതിക്ക് തുടക്കം കുറിച്ചത്. 15 കുടുംബങ്ങളെ നോമ്പ് തുറപ്പിക്കുന്നതിനാവശ്യമായ തുക അദ്ദേഹം ഈ പുണ്യപ്രവർത്തനത്തിനായി കൈമാറി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഹജ്ജ് കർമ്മം സഫലമാകട്ടെ എന്ന് നൂറിലേറെ നോമ്പുകാരോടൊപ്പം വോയ്സ് ഓഫ് പാറ പ്രവർത്തകരും ആശംസിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങളിലേക്ക് ഇഫ്താർ വിഭവങ്ങൾ എത്തിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post