മാവൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഉദ്ഘാടനം ഫെബ്രുവരി 26 ന്
മാവൂർ: മാവൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. മാവൂർ ഫയർ സ്റ്റേഷനു വേണ്ടി അഗ്നിരക്ഷ ഉദ്ദ്യോഗസ്ഥരുടെ 18 തസ്‌തിക സർക്കാർ പുതുതായി സൃഷ്‌ടിച്ചിട്ടുണ്ട്. കൂടാതെ, നാല് അഗ്നിരക്ഷ വാഹനങ്ങളും ആവശ്യമായ അഗ്നിരക്ഷ ഉപകരണങ്ങളും അനുവദിച്ചിട്ടുണ്ട്. മാവൂരിനുപുറമെ, ചാത്തമംഗലം കുന്ദമംഗലം, പെരുമണ്ണ, പെരുവയൽ, കൊടിയത്തൂർ, മലപ്പുറം ജില്ലയിലെ വാഴയൂർ, വാഴക്കാട്, ചീക്കോട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും പരിസര പ്രദേശങ്ങങ്ങളിലും സ്റ്റേഷന്റെ സേവനം ലഭിക്കും. കോഴിക്കോട് ടൗണിന്റെ അടുത്തായതിനാൽ ആവശ്യ ഘട്ടങ്ങളിൽ ടൗണിലും സേവനമെത്തിക്കാൻ സാധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടാകും. വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതായും സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. മുനീറത്ത്, ജില്ല ഫയർ ഓഫിസർ കെ.എം. അഷറഫ് അലി, വെള്ളിമാട്കുന്ന് സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.പി. അഹമ്മദ്, സ്വാഗത സംഗം ഭാരവാഹികളായ പുതുക്കുടി സുരേഷ്, ഇ.കെ. നിധീഷ്, നാസർ മാവൂരാൻ എന്നിവർ പങ്കെടുത്തു.
Tags:
Mavoor News
