Trending

​കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

​കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം


​കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ വലിയങ്ങാടിയിൽ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് മൂന്ന് ചുമട്ടുതൊഴിലാളികൾ മരിച്ചു. വലിയങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:40 ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.
​ഉച്ചസമയത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കവെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീണത്. അഞ്ചോളം തൊഴിലാളികളാണ് അപകടസമയത്ത് സ്ലാബിന് അടിയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് എന്ന തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് അടിയന്തര ചികിത്സ നൽകിവരികയാണ്.



Post a Comment

Previous Post Next Post