മലയാള വേദി സാഹിത്യ പുരസ്‌കാരങ്ങൾ സമർപ്പിച്ചു
നാവായിക്കുളം മലയാളവേദിയുടെ 18- മത് വാർഷികസമ്മേളനവും 234- മത് പ്രതിമാസകൂട്ടായ്മയുടെ ഉദ്ഘാടനവും പുരസ്‌കാരസമർപ്പണവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി പ്രിയദർശിനി നിർവഹിച്ചു.
നാവായിക്കുളം NSS കരയോഗ മന്ദിരഓഡിറ്റോറിയത്തിൽ വച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ചു രംഗപ്രഭാത് കെ കൊച്ചുനാരായണപിള്ള സ്മാരകമലയാളവേദി സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് ഷാനവാസ് പൊങ്ങാനാടിനും മുത്താനസംബശിവൻ കവിതാപുരസ്‌കാരം കവി രാധാകൃഷ്ണൻ കുന്നുംപുറത്തിനും നൽകിആദരിച്ചു.
ചടങ്ങിൽ പെരിനാട് സദാനന്ദൻപിള്ളയുടെ ആനന്ദവൈഖരി എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. കവി ഓരനെല്ലൂർ ബാബു അധ്യക്ഷനായിരുന്നു
Dr. വിളക്കുടിരാജേന്ദ്രൻ, കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ Dr.ഷീജ ചന്ദ്രസേനൻമിതൃമ്മല, മടവൂർ സുരേന്ദ്രൻ, Dr.അശോക് ശങ്കർ, ശ്രീകണ്ഠൻ കല്ലമ്പലം, പ്രസന്നൻവാടശ്ശേരിക്കോണം, അനഘ SS, കുമാരി ശ്രീലക്ഷ്മിതുടങ്ങിയവർ സംസാരിച്ചു.
സാംസ്‌കാരിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കവി സമ്മേളനത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ മുപ്പതിൽപരം കവികൾ കവിതകൾ അവതരിപ്പിച്ചു. മലയാളവേദിയുടെ ചെയർമാനും കവിയുമായ ഓരനെല്ലൂർ ബാബുവിന്റെ നാവായിക്കുളത്തിന്റെ ഇതിഹാസം എന്ന പുസ്തകം കവിയും എഴുത്തുകാരിയുമായ ബിന്ദുകാർത്തികേയൻ ഏറ്റുവാങ്ങി. നൂറിൽപ്പരം സാംസ്‌കാരികപ്രവർത്തകർ വേദിയെ സമ്പന്നമാക്കി.
Tags:
Kerala News



