Trending

നെല്ലിയോട്ട് ബഷീറിന് ഭാരത് സേവക് സമാജത്തിന്റെ ദേശീയ പുരസ്കാരം

നെല്ലിയോട്ട് ബഷീറിന് ഭാരത് സേവക് സമാജത്തിന്റെ ദേശീയ പുരസ്കാരം


കോഴിക്കോട്: വിദ്യാഭ്യാസ- സാമൂഹ്യ-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2026 ലെ ഭാരത് സേവക് സമാജത്തിന്റെ ദേശീയ പുരസ്ക്കാരത്തിന് നെല്ലിയോട്ട് ബഷീർ അർഹനായി. എഴുത്തുകാരനും കോളമിസ്റ്റും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ കേരളത്തിനകത്തും പുറത്തും നിറ സാന്നിധ്യവുമാണ് ബഷീർ. ഫെബ്രവരി 13 വെള്ളിയാഴ്ച തിരുവനന്തപുരം കവടിയാറിലെ ഭാരത് സേവക് സമാജിന്റെ സംസ്ഥാന കേന്ദ്രത്തിൽ വെച്ച് ബി എസ് എസിന്റെ അഖിലേന്ത്യാ ചെയർമാൻ ബി എസ് ബാലചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും.
ചാലപ്പുറം ഗവ ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയർ അധ്യാപകനും അധ്യാപക പരിശീലകനും മോട്ടിവേഷണൽ ട്രൈനറും വിദ്യാഭ്യാസ രംഗത്ത് തന്റെതായ തനത് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന
ശ്രദ്ധേയനായ വ്യക്തിത്വവുമാണ് ശ്രീ ബഷീർ.
വർഷങ്ങളായി സംസ്ഥാന-ജില്ലാ സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രോത്സവങ്ങളിലും പ്രോഗ്രാം കോഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീരണങ്ങളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. അധ്യാപകസംഘടനാ നേതാവായിയിരുന്ന ഇദ്ദേഹം ഇപ്പോൾ റിട്ടയർ അധ്യാപക സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്. ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെകട്ടറി, ടാഗോർ ഫൗണ്ടേഷൻ കേരളയുടെ പ്രോഗ്രാം ഡയരക്ടർ, കേരള- കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ, കേരള ആർട്ട് ലിറ്ററേച്ചർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജൂനിയർ ചേമ്പർ ഇന്റർനാഷണൽ മുൻ പ്രസിഡന്റ്, സോൺ ഓഫീസർ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പ്രൊഫഷണൽ ട്രൈനേഴ്സ് സംസ്ഥാന പബ്ലിക്ക് റിലേഷൻ ഓഫീസർ,സെന്റർ ഫോർ എഡ്യുക്കേഷൻ ആൻറ് കൾച്ചറൽ എക്സലൻസ് ഡയരക്ടർ, എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
ഗ്രാമിക, ചൂരൽവടിയുടെ ചൂളംവിളികൾ,എന്നീ രണ്ടു പുസ്തകങ്ങൾ പുറത്തിറക്കുകയും രണ്ടു പുസ്തകങ്ങളുടെ രചനയിലുമാണ്. ഡോ ബി ആർ അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ്,സംസ്ഥാന അക്ഷരശ്രീ അവാർഡ് എന്നിവയും സ്വദേശത്തും വിദേശത്തും വെച്ച്
നിരവധി അവാർഡുകളും റെക്കഗ്നേഷനും ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post