കണ്ണംപറമ്പ് ബീച്ചിൽ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു;
കോഴിക്കോട്: കണ്ണംപറമ്പ് ബീച്ചിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത മെഗാ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഡോ. ബഡ്ഡീസ്, സാൽപ്പിഡൊ, മലബാർ മാക്സി വിഷൻ ഐ ഹോസ്പിറ്റൽ, കോൺഫി ഡെന്റൽ, മെക്7 നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്. കോഴിക്കോട് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ടി.പി.എം. ജിഷാൻ മുഖ്യാതിഥിയായിരുന്നു.
പൊതുജനങ്ങൾക്ക് ഏകദേശം 3000 രൂപയോളം മൂല്യമുള്ള വിവിധ ആരോഗ്യ പരിശോധനകൾ തികച്ചും സൗജന്യമായാണ് ക്യാമ്പിൽ ലഭ്യമാക്കിയത്. വൃക്ക, കരൾ രോഗങ്ങൾ, പ്രമേഹം, കൊളസ്ട്രോൾ, തൈറോയ്ഡ്, വാതം, ശ്വാസകോശ രോഗങ്ങൾ, അനീമിയ തുടങ്ങിയവയ്ക്കുള്ള പ്രത്യേക പരിശോധനകൾക്ക് പുറമെ കണ്ണ് പരിശോധനയും ദന്ത പരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടന്നു. സാധാരണക്കാരായ ജനങ്ങൾക്ക് കൃത്യസമയത്ത് രോഗനിർണ്ണയവും ആരോഗ്യ ബോധവൽക്കരണവും ഉറപ്പാക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിച്ചതായി സംഘാടകർ അറിയിച്ചു.
ചടങ്ങിൽ ഡോ. ഇയാദ് മുഹമ്മദ്, നാസിം ബക്കർ, സഫീർ, ഡോ. അർഷദ്, അബ്ദുൽ റഷീദ് എന്നിവർ വിശിഷ്ടാതിഥികളായി. കെ.വി. ഇസ്ഹാഖ്, പി.പി. സബീർ ഉസ്മാൻ, എ.എം. നംഷീദ്, അഷറഫ് വാഴപ്പറമ്പിൽ, ടി.പി. ഉമ്മർ, കെ.കെ. മുസ്തഫ, ഡോ. അബ്ദുൽ ഹഖ്, ഡോ. സജ്‌ന സക്കീർ, എം.പി. സക്കീർ, അശറഫ് യു., കെ.പി. അബ്ദുള്ള കോയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Tags:
Kozhikode News
