കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു
കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല യുവതയുടെ നേതൃത്വത്തിൽ 'കേരളത്തിന്റെ വികസനവും ചരിത്രവും' എന്ന വിഷയത്തിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ നിർവ്വഹിച്ചു.
വായനശാല സെക്രട്ടറി വിശ്വനാഥൻ. ഇ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗം കെ. അംശുമതി സ്വാഗതം ആശംസിച്ചു. പരിപാടിക്ക് എം.ടി. രവീന്ദ്രൻ, ശോഭിത. ഇ.കെ, ജൂബിലി. കെ, രതി. കെ എന്നിവർ നേതൃത്വം നൽകി. ചടങ്ങിന് വായനശാല ഭരണ സമിതി അംഗം ഷൈബ. കെ നന്ദി രേഖപ്പെടുത്തി.
കേരളത്തിന്റെ ചരിത്രത്തെക്കുറിച്ചും വികസന നേട്ടങ്ങളെക്കുറിച്ചും പുതിയ തലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതയുടെ നേതൃത്വത്തിൽ ഈ മത്സരം സംഘടിപ്പിച്ചത്
Tags:
Peruvayal News
