കെ എം ഒ റാങ്ക് ജേതാക്കളെ ആദരിച്ചു
കെ എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ റാങ്ക് ജേതാക്കളെ ആദരിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിബിഎ ഒന്നാം റാങ്ക് നേടിയ ഹസ്നത്ത് സി കെ , യുജിസി നെറ്റ് പരീക്ഷ വിജയിച്ച മഞ്ജിമ, ജസീല ജന്നത്ത് എന്നിവരെ ആദരിച്ചു.
അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കാലിക്കറ്റ് സർവകലാശാലയുടെ മുൻ പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എം.ഒ സ്ഥാപനത്തിന്റെ സെക്രട്ടറി അഹമ്മദ് കുട്ടി ഹാജി ഗസ്റ്റ് ഓഫ് ഓണറായി സന്നിഹിതനായി. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
ഒ.കെ. മുഹമ്മദ് അലി, സുബൈർ കെ.കെ., സി.കെ.സി. റഫീഖ്, ഡോ: സി കെ അഹമ്മദ്, മുബാഷിർ പി.കെ., സീമ ടി കെ, ശ്യാമള പി സി , അഫീസുദ്ദീൻ, സി.പി. റാഷിദ്,ആയിഷ ഫിദ, ആയിഷ അനീഷ എന്നിവർ പങ്കെടുത്തു.
Tags:
kunnamangalam News
