ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും 'വാർമുകിൽ' പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു
മാവൂർ: പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനാറാം ചരമവാർഷികത്തോടനുബന്ധിച്ച് ഓൾ കേരള വാർമുകിൽ മ്യൂസിക് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടിയും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. 'പിന്നെയും പിന്നെയും ആരോ കിനാവിൽ' എന്ന പേരിൽ നടന്ന ശ്രദ്ധാഞ്ജലി പരിപാടിയിൽ മുപ്പത്തിയാറോളം ഗായകർ ഗിരീഷ് പുത്തഞ്ചേരിയുടെ വിഖ്യാത ഗാനങ്ങൾ ആലപിച്ചു.
ചടങ്ങിൽ വെച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. മെലഡി മാവൂർ സിംഗിംഗ് സ്റ്റുഡിയോ സ്ഥാപക ഡയറക്ടർ കെ.ടി. മുരളീധരൻ, സുനിൽലാൽ, സെയ്ത് അബ്സൽ, സുലോചന മോഹൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പിന്നണി ഗായിക സിന്ധു പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുത്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ എ.വി. റഷീദ് അലി അനുസ്മരണ പ്രഭാഷണം നടത്തി. ശരത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മോഹൻ മുല്ലമല, കെ.പി. മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു. രമ്യ അരവിന്ദ് സ്വാഗതവും നസീമ റിഹാസ് നന്ദിയും രേഖപ്പെടുത്തി.
Tags:
Mavoor News
