ചതിക്കുഴിയാകുന്ന 'സൗഹൃദങ്ങൾ': വാഗ്ദാനങ്ങളുടെ മായാലോകം
സൗഹൃദത്തിന്റെ മുഖംമൂടി അണിഞ്ഞ് വിശ്വാസവഞ്ചന നടത്തുന്നവർ ഇന്ന് വർദ്ധിച്ചു വരികയാണ്. സ്നേഹം അഭിനയിച്ച് അടുപ്പം സ്ഥാപിക്കുന്ന ഇവർ, പിന്നീട് വ്യാജ വാഗ്ദാനങ്ങൾ നൽകി സ്വന്തം ലാഭത്തിനായി നമ്മെ ചൂഷണം ചെയ്യുന്നു. "ഇന്ന് ശരിയാക്കാം, നാളെ ശരിയാക്കാം" എന്ന വാക്കുകളിൽ വിശ്വസിപ്പിച്ച് പണമോ മറ്റ് ആനുകൂല്യങ്ങളോ കൈക്കലാക്കിയ ശേഷം ഇവർ ഒഴിഞ്ഞുമാറുന്നു.
യഥാർത്ഥ സൗഹൃദം ലാഭേച്ഛയില്ലാത്തതാണ്. അമിത വാഗ്ദാനങ്ങളെ സംശയിക്കുകയും സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുകയും ചെയ്യുക. ചതി തിരിച്ചറിയാനുള്ള വിവേകമാണ് ഇത്തരം വ്യാജ സൗഹൃദങ്ങളിൽ നിന്നുള്ള ഏക രക്ഷാകവചം.
രചന : ആമിന ജിജു
Tags:
Articles
