Trending

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മറ്റിയും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ് നടത്തി



ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മറ്റിയും സംയുക്തമായി ഗവ .സ്ത്രീകളുടെയും കുട്ടികളുടെയും (W&C)ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി..


KVVES സ്ഥാപകൻ നസ്രുദ്ധീന്റെ അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് വ്യാപാര ഭവനിൽ ആയിരുന്നു ക്യാമ്പ്..


KVVES ജില്ലാ വൈസ് പ്രസിഡന്റ്‌ മനാഫ് കാപ്പാട്  രക്തദാനം  നടത്തി ക്യാമ്പ് ഉൽഘാടനം ചെയ്തു...
വനിതകളടക്കം 37പേർ പങ്കെടുത്ത് രക്തദാനം നടത്തി .


KVVES സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി നസീർ പുതിയപാലം ,
ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാന ,എക്സിക്യൂട്ടീവ് മെമ്പർ ഷാജിമോൻ വെള്ളിമാട്കുന്ന്,മിഷൻ കോഡിനേറ്റർമാരായ  റാഷിദ് തങ്ങൾ ,നൗഷാദ് CV കല്ലായി തുടങ്ങിയവർ നേതൃത്വം നൽകി..


W&C ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ.അക്ഷയ ,കൗൺസലർ അമിത തുടങ്ങിയവർ ദാതാക്കൾക്ക് സർട്ടിഫിക്കറ്റകൾ നൽകി..

Post a Comment

Previous Post Next Post