ബി.എൽ.ഒ കൂട്ടായ്മ
രാജേഷിനെ അനുമോദിച്ചു.
മാവൂർ: സംസ്ഥാനത്തെ മികച്ച ബി.എൽ.ഒ ക്ക് ഉള്ള അവാർഡ് നേടിയ കെ.എം രാജേഷിനെ അനുമോദിച്ചു. ബി.എൽ.ഒ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ചെറൂപ്പ ഹോട്ട് ഹട്ട് ഓഡിറ്റോറിയത്തിൽ വെച്ച് അനുമോദന ചടങ്ങ് നടത്തിയത്.
കേരള ഹെൽത്ത് സർവീസ്' ഡിപ്പാർട്മെന്റ് കോഴിക്കോട് ഡിസ്ട്രിക്റ്റ് വെക്ടർ കൺട്രോൾ യൂണിറ്റ്ഫീൽഡ് വർക്കറാണ് രാജേഷ്. മാവൂർ വില്ലേജിലെ 140 ആം നമ്പർ ബൂത്തിലെ BLO ആയി മികച്ച സേവനമാണ് ട്രെയിനർ കൂടിയായ അദ്ദേഹം കാഴ്ചവച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. മുനീറത്ത് ടീച്ചർ അനുമോദനം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ERO ഡെപ്യൂട്ടി കലക്ടർ രേഖ എം ഉപഹാരം നൽകി. സി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു BLO ട്രെയിനർ ശൈക്കുദ്ദീൻ,
എ ഇ ആർ ഒ. ഹാരിസ് ഇസ്മായിൽ, വില്ലേജ് അസിസ്റ്റൻ്റ് ഖൈറുന്നിസ , ബി എല്‍ ഒ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു.
എം കെ അബ്ദുറസാഖ് സ്വാഗതവും ജനീഷ് നന്ദിയും പറഞ്ഞു.
Tags:
Mavoor News
