മാവൂരിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും അധ്യാപക ആദരവും സംഘടിപ്പിച്ചു
മാവൂർ: മാവൂർ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മദ്റസാ അധ്യാപകർക്കുള്ള സ്നേഹോപഹാര സമർപ്പണവും സംഘടിപ്പിച്ചു. പാറമ്മൽ മുഹിമ്മാത്തുൽ മുസ്‌ലിമീൻ സെക്കൻഡറി മദ്റസ പരിസരത്ത് നടന്ന ചടങ്ങ് സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി (അൽ ഐൻ) ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. റേഞ്ച് പ്രസിഡന്റ് അഷ്‌റഫ് റഹ്മാനി അധ്യക്ഷത വഹിച്ചു. മദ്റസാ പ്രസ്ഥാനത്തിന് ഹൈദരലി തങ്ങൾ നൽകിയ സംഭാവനകളെ ചടങ്ങിൽ അനുസ്മരിക്കുകയും, സേവനസന്നദ്ധരായ അധ്യാപകർക്ക് സ്നേഹോപഹാരങ്ങൾ കൈമാറുകയും ചെയ്തു.
ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് കുറ്റിക്കടവ്, അഹമ്മദ് കോയ മുസ്‌ലിയാർ സൗത്ത് അരയങ്കോട്, കെ.എം.എ റഹ്മാൻ ചെറൂപ്പ, മൊയ്തീൻ ദാരിമി ഊർക്കടവ്, മുരട്ടീരി അബ്ദുറഹിമാൻ, ടി.കെ മൂസ മുസ്‌ലിയാർ, പി.എം.സി മുഹമ്മദ്, റഊഫ് പാറമ്മൽ, സൈനുൽ ആബിദീൻ ഫൈസി, റഊഫ് മാഹിരി, ഹമീസ് ഫൈസി, ഷഫീഖ് ഫൈസി, അബ്ബാസ് റഹ്‌മാനി, കെ.എം അബ്ദുറസാഖ് മുസ്‌ലിയാർ, റഫീഖുള്ള പൊയിലിൽ, വായോളി അഹമ്മദ് കുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
Mavoor News
