മദ്റസ കുടുംബ സംഗമം സംഘടിപ്പിച്ചു
കിണാശ്ശേരി: ദാറുൽ ഉലൂം സെക്കണ്ടറി മദ്റസ കിണാശ്ശേരി സംഘടിപ്പിച്ച റയ്യാൻ 2026 മദ്റസ കുടുംബ സംഗമം മെറാൾട് ജ്വല്ലറി ഡയറക്ടർ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മദ്റസ മാഗസിന്റെ പ്രകാശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നിർവഹിച്ചു. സിറാജ് മൗലവി, അസ്‌ലം മണലൊടി, ആലി, റഹീം, എം.കെ. മുഹമ്മദ്‌കോയ, സമീർഖാൻ എന്നിവർ പ്രസംഗിച്ചു.
Tags:
Perumanna News
