Trending

​ലൗ ഷോർ വാർഷികാഘോഷം: വിസ്മയമൊരുക്കിയ വിദ്യാർഥികൾ; അധ്യാപകർക്ക് കാഷ് അവാർഡ്

​ലൗ ഷോർ വാർഷികാഘോഷം: വിസ്മയമൊരുക്കിയ വിദ്യാർഥികൾ; അധ്യാപകർക്ക് കാഷ് അവാർഡ്



​കോഴിക്കോട്: ലൗ ഷോർ സ്പെഷൽ സ്കൂൾ വാർഷികാഘോഷ വേദിയിൽ നയനമനോഹരമായ കലാപ്രകടനങ്ങളുമായി ഭിന്നശേഷി വിദ്യാർഥികൾ വിസ്മയം തീർത്തു. പരിമിതികളെ മറികടന്ന് വേദിയിൽ വിസ്മയങ്ങൾ തീർത്ത കുട്ടികളെയും അവർക്ക് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
​ശ്രവണസുന്ദരമായ സംഗീതവും താളാത്മകമായ നൃത്തചുവടുകളും കോർത്തിണക്കി വിദ്യാർഥികൾ അവതരിപ്പിച്ച പരിപാടികൾ കാണികളെ ആവേശത്തിലാഴ്ത്തി. മാസങ്ങളോളം നീണ്ട കഠിനമായ പരിശീലനത്തിലൂടെയാണ് വിദ്യാർഥികൾ ഇത്തരമൊരു മികവ് കൈവരിച്ചത്. കുട്ടികളെ കലയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുകയും അവരെ വേദിക്കായി പ്രാപ്തരാക്കുകയും ചെയ്ത അധ്യാപകർക്കുള്ള ആദരസൂചകമായി രക്ഷിതാക്കൾ കാഷ് അവാർഡ് കൈമാറി.
​കുട്ടികളിലെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ അധ്യാപകർ നടത്തുന്ന ത്യാഗനിർഭരമായ പ്രവർത്തനങ്ങൾക്കുള്ള നന്ദിപ്രകടനമാണിതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ജീവകാരുണ്യ മേഖലയിൽ നിറസാന്നികമായ മനാഫ്, സ്കൂൾ മാനേജർ യു എ മുനീർ, വിദ്യാലയത്തിലെ മറ്റു ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post