Trending

വർണ്ണാഭമായി തരിയോട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം.

വർണ്ണാഭമായി തരിയോട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം.

കാവുംമന്ദം: പ്രീ പ്രൈമറി വിഭാഗത്തിലെ കൊച്ചു കൂട്ടുകാർക്ക് അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഹൈടെക് പഠനോപകരണങ്ങളും ക്ലാസ് മുറിയിലും പുറത്തുമായി വിപുലമായ കളി ഉപകരണങ്ങളും കളിസ്ഥലവും എല്ലാം ഒരുക്കി പ്രൗഢമായിരിക്കുകയാണ് തരിയോട് ഗവ എൽ പി സ്കൂളിൻറെ പ്രീ പ്രൈമറി വിഭാഗം. പൊതു വിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ അഭിയാൻ കേരള, പ്രീ പ്രൈമറി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ. എൽ. പി. സ്കൂളിൽ നിർമ്മിച്ച പ്രീ പ്രൈമറി വർണ്ണ കൂടാരം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പിടിഎ പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, ഗ്രാമപഞ്ചായത്ത് അംഗം വി.ജി ഷിബു, എസ് എസ് കെ വയനാട് ഡി പി സി വി അനിൽകുമാർ, വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബാബു ടി, ബിന്ദു തോമസ്, എം പി കെ ഗിരീഷ് കുമാർ, സലിം ബി, ജാഫർ കെ, സ്മൈല വി എം, രാധിക ശ്രീരാഗ്, ശാരിക, മുഫാസ് മുഹമ്മദ്, ജുവാൻ പി ജോമി തുടങ്ങിയവർ  സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ ഡിസിൽവ സ്വാഗതവും പ്രഷീത വർഗീസ് വർഗീസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post