കരുതലോടെ ചേർത്തുപിടിക്കാം; ഈ പുഞ്ചിരികളാണ് നമ്മുടെ കരുത്ത്
എഴുതുന്നത്: ആമിന ജിജു
(ചെയർപേഴ്സൺ, ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റ്)
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ചോദിച്ചാൽ, മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന ആത്മാർത്ഥമായ പുഞ്ചിരി കാണുന്നതാണെന്ന് ഞാൻ പറയും. അത്തരമൊരു സന്തോഷമാണ് രാമനാട്ടുകരയിലെ ബഡ്സ് സ്കൂളിൽ പഠിക്കുന്ന എന്റെ പ്രിയപ്പെട്ട ദിവ്യയും കാവ്യയും എനിക്ക് സമ്മാനിച്ചത്.
കഴിഞ്ഞ ദിവസം ചേവായൂർ ലെപ്രസി ഹോസ്പിറ്റലിൽ വി കെയർ ഫൗണ്ടേഷന്റെയും ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ഒരു സംഗീത പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
ഞങ്ങളുടെ മെലഡി കഫെയിലെ പാട്ടുകാർക്കൊപ്പമുള്ള ആ വേദിയിൽ ദിവ്യയും കാവ്യയും പാട്ടുപാടിയും താളത്തിനൊത്ത് ആടിപ്പാടിയും ഏവരുടെയും മനം കവർന്നു.
പരിമിതികളില്ലാത്ത ഈ മക്കളുടെ ആവേശവും സ്നേഹവുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്. ഇവരെപ്പോലെയുള്ള കുരുന്നുകളെ സ്നേഹത്തോടെ ചേർത്തുപിടിക്കുക എന്നതാണ് നമ്മുടെ കടമ. അവരുടെ ഈ ചിരിയാണ് എന്റെ ലോകത്തെ ഏറ്റവും വലിയ ആനന്ദം.
Tags:
Articles


