Trending

സൗഹൃദം വീണ്ടെടുക്കാൻ വിട്ടുവീഴ്ച ചെയ്യണമെന്ന് ടി പി അബ്ദുല്ല കോയ മദനി

സൗഹൃദ സന്ദേശം പങ്കുവെച്ചു
കെ എൻ എം
സംഗമം

സൗഹൃദം വീണ്ടെടുക്കാൻ വിട്ടുവീഴ്ച ചെയ്യണമെന്ന്
ടി പി അബ്ദുല്ല കോയ മദനി


കോഴിക്കോട്:
നാടിന്റെ സൗഹൃദം വീണ്ടെടുക്കാൻ പരസ്പരം വിട്ടുവീഴ്ച്ച ചെയ്യാൻ സമുദായ സംഘടനകൾ തയ്യാറാവണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി
പറഞ്ഞു. കെ എൻ എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച 
സൗഹൃദ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായി അദ്ദേഹം. കാലങ്ങളായി നാട്ടിൽ നിലനിൽക്കുന്ന സൗഹൃദം തകർക്കാൻ കാരണമാകുന്ന വർത്തമനങ്ങൾ ഒരു ഭാഗത്ത് നിന്നും ഉണ്ടാവരുത്. അതി വൈകാരികമായി സംസാരിച്ചു വിഭാഗീയത പരത്തുന്നത് ഗുണകരമല്ല. ഈ നാട് കാത്ത് സൂക്ഷിച്ചു പോരുന്ന സൗഹൃദ സമീപനം പുതു തലമുറ നിലനിർത്തണമെങ്കിൽ മുതിർന്നവർ കൃത്യമായ 
മാർഗദർശനം നല്കണം. രാജ്യത്തെ ന്യുന പക്ഷങ്ങൾ ഒട്ടേറെ പ്രതി സന്ധികളിലൂടെ കടന്ന് പോകുമ്പോൾ പൊതു വിഷയത്തിൽ ഒന്നിച്ചു നിൽക്കാൻ തയ്യാറാവണം. രാജ്യത്തെ ബാധിക്കുന്ന
അടിസ്ഥാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കം കരുതിയിരിക്കണം.
വ്രത നാളുകൾ ബന്ധങ്ങൾ പുതുക്കാനുള്ള മാസം കൂടിയാണെന്നും അബ്ദുല്ലകോയ മദനി 
പറഞ്ഞു.

കെ എൻ എം ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി,
മന്ത്രി പി എ മുഹമ്മദ് റിയാസ്,
പി എം എ സലാം,
എ വിജയ രാഘവൻ, എം എൽ എമാരായ
ഡോ എം കെ മുനീർ,പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ,  അഹ്മദ് ദേവർ കോവിൽ,
പി കെ ബഷീർ,
ടി സിദ്ധീഖ്, 
പി ഉബൈദുല്ല, കെ പി അനിൽ ,
വഖഫ് ബോർഡ് ചെയർമാൻ അഡ്വ.
എം കെ
 സകീർ
മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ' പ്രവീൺ കുമാർ,കെ എം അഭിജിത്,
പി മുജീബ് റഹ്‌മാൻ, നൂർ മുഹമ്മദ് നൂർഷ,ഡോ ഹുസൈൻ മടവൂർ,
ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി,
പി വി അൻവർ, 
അബ്ദുറഹ്മാൻ രണ്ടത്താണി,
നൂർ മുഹമ്മദ് സേട്ട്,എം ടി അബ്ദു സമദ് സുല്ലമി, എ അസ്ഗർ അലി, അബ്ദു റഹ്‌മാൻ മദനി പാലത്ത്,
ഡോ സുൾഫിക്കർ അലി,നവാസ് പൂനൂർ,
പി സി, കുഞ്ഞുമുഹമ്മദ്  അൻസാരി,പി പി മുഹമ്മദ് മദനി,സി പി.ചെറിയ മുഹമ്മദ്,കമാൽ വരദൂർ, നൗഷാദ് അലി
ടി ടി ഇസ്മായിൽ
ഡോ കബീർ,സുബൈർ പീഡിയേക്കൽ, അമീൻ അസ്‌ലഹ്,ഹലീം ഡൽഹി,അഹ്മദ് സാജു,സുഹ്ഫി ഇമ്രാൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post