Trending

ഗൃഹ സുരക്ഷയും പ്രഥമശുശ്രൂഷയും.

ഗൃഹ സുരക്ഷയും പ്രഥമശുശ്രൂഷയും.


പേരാമ്പ്ര :നടുവണ്ണൂർ അരിക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഫ്രണ്ട്സ് മഠത്തിൽകുനി ഗാർഹിക സുരക്ഷയും പ്രഥമശുശ്രൂഷയും എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസും  പരിശീലനവും സംഘടിപ്പിച്ചു. 

പേരാമ്പ്ര സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. അ രിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി കെ കെ കമലയുടെ അധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഹമീദ് നാട്ടിപ്പറോൽ പരിപാടി ഉദ്ഘാടനം ചെയ്തു. 
വൈദ്യുത അപകടങ്ങളെ കുറിച്ചും പാചകവാതക സിലിണ്ടർ അപകട സാധ്യതകളും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. 
അത്യാവശ്യ ഘട്ടങ്ങളിൽ ഫയർ എക്സ്റ്റിങ് യൂഷറുകൾ ഉപയോഗിക്കുന്നതിനും ജീവൻ രക്ഷാപ്രവർത്തനമായ സി പി ആർ കൊടുക്കുന്നതിലും പരിശീലനം നൽകി. 
കച്ചേരി ഹരിദാസൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ  എം പ്രദീപൻ ആശംസകൾ അർപ്പിച്ചു.
കെ സവിൻ ലാൽ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post