Trending

ചെത്തുകടവ് പൊതുജന വായനശാല കെട്ടിടം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

ചെത്തുകടവ് പൊതുജന വായനശാല കെട്ടിടം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു


കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ ചെത്തുകടവിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന വായനശാല കെട്ടിടം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 9.9 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ നടത്തിയത്. പി.പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സംജിത് മുഖ്യാതിധിയായി.


എഴുത്തുകാരൻ സോമൻ കടലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത കുറുമണ്ണിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.പി സുരേന്ദ്രനാഥ്, എം.എം സുധീഷ് കുമാർ, എ ഗോപാലൻ, ഇ.എസ് ശ്രുതി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും പ്രസിഡണ്ട് എം.എം രജയ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post