Trending

മാനവീയ ഗാന സദസ്സ് സംഘടിപ്പിച്ചു.

മാനവീയ ഗാന സദസ്സ് സംഘടിപ്പിച്ചു.


വിജ്ഞാന വികസനം തുടരട്ടെ സഹോദര്യം വളരട്ടെ എന്ന സന്ദേശമുയർത്തി കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല സംഘടിപ്പിച്ച മാനവീയ ഗാന സദസ്സ് കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.പി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ നിമിഷ നമ്പോലത്ത് ആശംസയർപ്പിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ സ്വാഗതവും, ഭരണ സമിതി അംഗം പി.പി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കെ.അംശുമതി, എം.ടി. രവീന്ദ്രൻ, വി.സുരേഷ്,സി.ഷാജു, ഷൈബ. കെ , ജൂബിലി കെ, ശങ്കരൻ. സി എന്നിവർ നേതൃത്വം നൽകി. ഗാനസന്ധ്യയും അരങ്ങേറി.

Post a Comment

Previous Post Next Post