Trending

ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിന് പുതിയ കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിന് പുതിയ കെട്ടിടം
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.


ശിലാഫലകം എംഎൽഎ അനാച്ഛാദനം ചെയ്തു. കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. കെട്ടിടം നിൽക്കുന്ന 16.6 സെന്റ് സ്ഥലം 2009-ൽ പഞ്ചായത്ത് ഭരണ സമിതി വില കൊടുത്തു വാങ്ങിയതായിരുന്നു. സ്‌ഥലം പിന്നീട് രജിസ്ട്രേഷൻ വകുപ്പിനു കൈമാറിയാണ് കെട്ടിട നിർമാണം തുടങ്ങിയത്.


ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ഷിനിലേഷ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിൻദാസ്, തസ്ലീന കബീർ, സി വിജയൻ, ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ കെ ഗീത, കെ ശ്രീജ, രജിസ്ടേഷൻ ജോയിൻ്റ് ഇൻസ്പെക്ടർ ജനറൽ സാജൻകുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ മധു പിഡബ്ല്യുഡി ബിൽഡിംഗ്‌സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ പി ഷാനിത് തുടങ്ങിയവർ സംസാരിച്ചു. മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post